Today: 07 May 2024 GMT   Tell Your Friend
Advertisements
ദശലക്ഷക്കണക്കിനു കഴുതകളെ മരുന്നുണ്ടാക്കാന്‍ കൊന്നൊടുക്കുന്നു
Photo #1 - Other Countries - Otta Nottathil - donkey_skin_chinese_medicine_gelatine
കെനിയ: മരുന്ന് ഉത്പാദനത്തിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് കഴുതകളെയാണ് ലോകത്ത് പ്രതിവര്‍ഷം കൊന്നൊടുക്കുന്നതെന്ന് വെളിപ്പെടുത്തല്‍. കഴുതയുടെ തൊലിയിലുള്ള ജെലാറ്റിനാണ് മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതിനായി കെനിയയില്‍നിന്നും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കഴുതകളെ വ്യാപകമായി മോഷ്ടിക്കുകയും കയറ്റുമതി ചെയ്യുന്നുണ്ട്.

ചൈനയില്‍ ഉത്പാദിപ്പിക്കുന്ന എജിയാവോ എന്ന പരമ്പരാഗത ഔഷധത്തിന് വന്‍ ഡിമാന്‍ഡുണ്ട്. കഴുതയുടെ തൊലിയില്‍ നിന്നാണ് ഇതിനാവശ്യമായ ജെലാറ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത്. രക്തശുദ്ധീകരണത്തിനും ശരീര പുഷ്ടിക്കും മറ്റുമാണ് ഈ മരുന്ന് ഉപയോഗിച്ചുവരുന്നത്. ഉറക്കത്തെ സഹായിക്കുന്നതിനും പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പുറമെ നിരവധി ഗുണങ്ങള്‍ ഈ ഔഷധത്തിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

കഴുതയുടെ തൊലി തിളപ്പിച്ച് ജെലാറ്റിന്‍ വേര്‍തിരിച്ചെടുത്ത ശേഷം അത് പൊടിയോ ഗുളികകളോ ദ്രാവകമോ ഉണ്ടാക്കാന്‍ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എജിയാവോ വ്യവസായത്തിന് വിതരണം ചെയ്യാന്‍ എത്ര കഴുതകളെ കൊന്നുവെന്നതിന്റെ കൃത്യമായ വിവരം ലഭ്യമല്ല. അറുപതു ലക്ഷത്തോളം എന്നാണ് ഏകദേശ കണക്ക്.

ലോകത്തിലെ 53 ദശലക്ഷം കഴുതകളില്‍ മൂന്നില്‍ രണ്ട് ഭാഗവും വസിക്കുന്ന ആഫ്രിക്കയില്‍, കഴുതകളെ കൊല്ലുന്നതിനും കയറ്റുമതിചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. കഴുതത്തോലിന്റെ കയറ്റുമതി ചില രാജ്യങ്ങളില്‍ നിയമവിരുദ്ധവുമാണ്. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡും തോലിനുള്ള ഉയര്‍ന്ന വിലയും കാരണം കഴുതകളുടെ മോഷണവും നടക്കുന്നു.
- dated 17 Feb 2024


Comments:
Keywords: Other Countries - Otta Nottathil - donkey_skin_chinese_medicine_gelatine Other Countries - Otta Nottathil - donkey_skin_chinese_medicine_gelatine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
netanyahu_to_shut_al_jaseera
അല്‍ ജസീറ അടച്ചുപൂട്ടും: നെതന്യാഹു Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_hamas_agree
വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_talks_see_some_light
ഗാസയില്‍ വെടിനിര്‍ത്തലിനു സാധ്യത തെളിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
fr_john_chettiyakunnel_laslite_congregation_superior_general
ഫാ. ജോ ജോണ്‍ ചെട്ടിയാകുന്നേല്‍ ലാസലെറ്റ് സന്യാസസഭ സുപ്പീരിയര്‍ ജനറല്‍
തുടര്‍ന്നു വായിക്കുക
copter_clash_10_die
പരിശീലനത്തിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു, 10 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
pak_missile_us_china
പാക്കിസ്ഥാന് മിസൈലുണ്ടാക്കാന്‍ സഹായം; ചൈനീസ് സ്ഥാപനങ്ങള്‍ക്ക് ഉഫരോധം
തുടര്‍ന്നു വായിക്കുക
mass_grave_in_gaza_200_deadbodies
ഗാസയിലെ ആശുപത്രി സമുച്ചയത്തില്‍ കൂട്ടക്കുഴിമാടം, 200 മൃതദേഹങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us